എന്താണ് Django ?
Django ഒരു python framework ആണ് , ഇത് ഉപയോഗിച്ച് എളുപ്പത്തിൽ വെബ്സൈറ്റ് നിർമ്മിക്കാം
വളരെ ബുദ്ധിമുട്ടി മറ്റു പ്രോഗ്രാമിങ് language കളിൽ ചെയ്തിരുന്ന കാര്യങ്ങൾ വളരെ എളുപ്പത്തിൽ django ഉപയോഗിച്ച് ചെയ്ത തീർക്കാം
django യിൽ ഒട്ടനവധി വീണ്ടും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന Components ഉണ്ട്. ഇതിനെ നമുക്ക് DRY (Don ‘ t Repeat Yourself ) എന്ന് പറയാം, ഇത് ഉപയോഗിച്ച് മുന്നേ നിർമ്മിച്ച് വെച്ച Login System, Database connection, CRUD (Create, Read, Update, Delete) എന്നിവ ചെയ്യാം.
django ഉപയോഗിച്ച് എളുപ്പത്തിൽ Database based Website നിർമ്മിക്കാം
എങ്ങനെ ആണ് django വർക്ക് ചെയ്യുന്നത്?
django പിന്തുടരുന്നത് MVT (Model, View, Template) പാറ്റേൺ ആണ്.
- Model – database ൽ ഉള്ള ഡാറ്റ അവതരിപ്പിക്കാൻ വേണ്ടി ആണ് ഉപയോഗിക്കുന്നത്
- View – ഒരു യൂസർ കൊടുക്കുന്ന request നു അനുസരിച്ചു template , content എന്നിവ അവതരിപ്പിക്കാൻ വേണ്ടി ആണ് view ഉപയോഗിക്കുന്നത്
- Template – ഒരു ടെക്സ്റ്റ് ഫയൽ ആണ് (HTML വെബ്‌പേജ് നെ പോലെ ) ഇതിനുള്ളിൽ വെബ്‌പേജിൽ വരേണ്ട കാര്യങ്ങളും , എങ്ങനെ വിവരങ്ങൾ display ചെയ്യിപ്പിക്കണമെന്നും പറയുന്നു.
Model
model ഡാറ്റാബേസിലെ data അവതരിപ്പിക്കുന്നു.
django ൽ ഡാറ്റ കാണിക്കുന്നത് Object Relational Mapping (ORM) method ആണ്. ഇത് ഉപയോഗിച്ച് എളുപ്പത്തിൽ ഡാറ്റാബേസ് കൈകാര്യം ചെയ്യാം
സാധാരണ ഡാറ്റാബേസിൽ നിന്നും ഡാറ്റ എടുക്കാനുള്ള വഴി എന്ന് പറഞ്ഞയാൾ SQL ആണ്. എന്നാൽ ഇത് പിന്തുടരാനും മനസ്സിലാക്കാനും കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ Django – ൽ ORM ഉള്ളത് കൊണ്ട് എളുപ്പത്തിൽ ഡാറ്റ എടുക്കാനും അത് മനസ്സിലാക്കാനും സഹായിക്കുന്നു.
ഒരുപാട് ബുദ്ധിമുട്ടുള്ള SQL കോഡ് എളുപ്പത്തിൽ Django – ൽ ചെയ്യാൻ കഴിയും
model സാദാരണ കാണുന്നത് models.py
എന്ന ഫയലിൽ ആണ്
View
view ഒരു function അല്ലേൽ method ആണ്, ഇത് http request – നെ എടുത്തു അതിനു അനുസരിച്ചുള്ള വിവരങ്ങൾ കണ്ടെത്തി template – ലേക്ക് അയക്കുന്ന വർക്ക് ചെയ്യുന്നു
views സാദാരണ കാണുന്നത് views.py
എന്ന ഫയലിൽ ആണ്.
Template
ഒരു template ഫയൽ ഡാറ്റ എങ്ങനെ display ചെയ്യണം, എവടെ display ചെയ്യണമെന്ന് തീരുമാനിക്കുന്നു
template – ന്റെ ഉള്ളിൽ HTML ഫയൽ തന്നെ ആണ് വരുന്നത്, ഇതിൽ കിട്ടുന്ന വിവരങ്ങൾ ഓർഡറിൽ എവിടെ ഡിസ്പ്ലേ ചെയ്യണമെന്നുള്ളതൊക്കെ മുന്നേ തന്നെ പറഞ്ഞു വെച്ചിട്ടുണ്ടാകും.
template ഫയൽ സാദാരണ HTML ഫയൽ എഴുതുന്ന പോലെ തന്നെ എഴുതുന്നത്. എന്നാൽ അതിനുള്ളിൽ കുറച്ചു പ്രോഗ്രാമിങ് language കൂടെ ചേർത്ത് കൊടുത്തുണ്ടാക്കും.
<h1> Hello Friends </h1> <p> Hi {{ firstname }}, How are you? </p>
ഈ template ഫയൽ കാണുന്നത് template എന്ന ഫോൾഡറിൽ ആണ്
URLs
Django ഉപയോഗിച്ച് ഒരു വെബ്‌പേജിൽ എവിടെ വേണക്കിലും പോകാം
ഒരു യൂസർ ഒരുപേജ് ആവശ്യപ്പെടുമ്പോൾ views തീരുമാനിക്കുന്നു ഏതു പേജ് കൊടുക്കണമെന്ന്. ഈ കാര്യം ചെയ്യുന്ന ഫയലിനെ പറയുന്ന പേരാണ് urls.py
കമ്പ്യൂട്ടറിൽ Django ഫയൽ ഇൻസ്റ്റാൾ ചെയ്തിട്ട് ഒരു അപ്ലിക്കേഷൻ നിർമ്മിക്കുമ്പോൾ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് നോക്കാം
- ഒരു url ലഭിക്കുമ്പോൾ ആ url urls.py എന്ന ഫയലിൽ ഉണ്ടോ എന്ന് views ചെക്ക് ചെയ്യുന്നു
- എന്നിട്ട് view അതിലേക്കാവശ്യമുള്ള model ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നു
- അങ്ങനെ മോഡൽ ഉണ്ടേൽ അത് models.py എന്ന ഫയലിൽ നിന്ന് കൊണ്ട് വരുന്നു
- ഇങ്ങനെ കിട്ടുന്ന ഡാറ്റ views ഫയൽ template എന്ന ഫോൾഡറിലെ ഫയലിലിക് അയക്കുന്നു
- ഇങ്ങളെ ലഭിക്കുന്ന ഡാറ്റ template ഫയൽ HTML , CSS , JS ന്റെ സഹായത്തോടു കൂടി user ന്റെ ബ്രൗസറിൽ കാണിച്ചു കൊടുക്കുന്നു.
ഇതൊരു തുടക്കം മാത്രമാണ് പറഞ്ഞത്. ഇനിയും ഇതിനെ കുറിച്ച് കുറെ കാര്യങ്ങൾ പറയാനുണ്ട്. തുടർന്ന് വരുന്ന ക്ലാസ്സിൽ ഇതിനെ കുറിച്ചുള്ള ഓരോന്നോരാന്നായി നമുക്ക് പഠിച്ചെടുക്കാം