Django ചെയ്തു തുടങ്ങണമെന്ക്കിൽ ആദ്യം തന്നെ കംപ്യൂട്ടറിൽ Python ഉണ്ടായിരിക്കേണ്ടതാണ്. അതുപോലെ തന്നെ PIP ഉം ഉണ്ടായിരിക്കേണ്ടതാണ് , python നു ശേഷമുള്ള എല്ലാ വേർഷനിലും ഇത് ഉൾപ്പെട്ടിട്ടുണ്ട് .
നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഫയലുകൾ
നിങ്ങളുടെ കംപ്യൂട്ടറിൽ Django മുന്നേ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് നോക്കാൻ വേണ്ടി Terminal – ൽ
python --version
ഇങ്ങനെ കൊടുത്താൽ python ഇൻസ്റ്റാൾ ആയിട്ടുണ്ടെന്ക്കിൽ
Python 3.13.1
എന്ന് കാണിക്കും.
ഇങ്ങനെ ഒരു മെസ്സേജ് നിങ്ങൾക്ക് കാണാൻ കഴിഞ്ഞില്ലേൽ Python Official Website സൈറ്റിൽ പോയി നിങ്ങൾക്ക് ഫ്രീ ആയി ഡൌൺലോഡ് ചെയ്ത ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
PIP
Python ഡൌൺലോഡ് ചെയ്താൽ തന്നെ അതിൽ എല്ലാ കാര്യങ്ങളും (Packages) ഉൾപെട്ടിട്ടുണ്ടാവില്ല. അത് വീണ്ടും ചേർത്ത് കൊടുക്കാനുള്ള ഒരു മാർഗമാണ് PIP (Python Install Packages). നിങ്ങളുടെ കമ്പ്യൂട്ടറിൽ PIP ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് നോക്കാൻ വേണ്ടി Terminal ൽ
pip --version
pip ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെൽ നേരത്തെ കാണിച്ച പോലെ അതിന്റെ വേർഷൻ അടക്കം എല്ലാം കാണിച്ചു തരും.
ഇനി ഇൻസ്റ്റാൾ ചെയ്തിട്ടില്ലേൽ https://pypi.org/project/pip/ ഈ സൈറ്റ് ഇത് പറയുന്നത് പോലെ ചെയ്താൽ മതി.
Virtual Environments
python പ്രൊജക്റ്റ് ചെയ്യുമ്പോൾ നിർബന്ധമായും അറിയേണ്ട ഒരു പ്രധാനപ്പെട്ട ഭാഗമാണ് Virtual Environments ഇതിനെ കുറിച്ച് കൂടുതലായി നമുക്ക് അടുത്ത ഭാഗത്തിൽ നോക്കാം .